Type Here to Get Search Results !

Bottom Ad

വെള്ളിക്കോത്തെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടു പോയ യുവാവിന് കുത്തേറ്റു


നീലേശ്വരം (www.evisionnews.in) : വെള്ളിക്കോത്തെ ഒരു പൊതു പ്രവര്‍ത്തകന്റ ഭാര്യയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനു വിധേയനായ യുവാവിനെ നാലംഗ സംഘം വ്യാഴാഴ്ച രാത്രി കുത്തിപ്പരിക്കേല്‍പ്പിച്ചു.കുത്തേറ്റു സാരമായി പരിക്കേറ്റ വീണച്ചേരിയിലെ റെനീഷി(26)നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ ജംഗ്ഷനിലെ ലോഡ്ജില്‍ താമസക്കുന്നതിനിടയിലാണ് കുത്തിപരിക്കേല്‍പ്പിച്ചത്.
ഗള്‍ഫിലായിരുന്ന റെനീഷ് ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഈ സംഭവം റെനീഷിനെതിരെ നാട്ടില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.

keywords:Vellikoth-youth-

Post a Comment

0 Comments

Top Post Ad

Below Post Ad