Type Here to Get Search Results !

Bottom Ad

കൃഷിക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും :മന്ത്രി ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്(www.evisionnews.in): കൃഷി വ്യാപിപ്പിക്കുതിനായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുമെ് റവന്യൂവകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍  പറഞ്ഞു. കുടുബശ്രി ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പുനരാവിഷ്‌കരണ ക്യാമ്പയിനായ  പൊലിവിന്റെ ജില്ലാതല ഉദ്ഘാടനം രാവണീശ്വരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അന്യസംസ്ഥാനത്തെ പച്ചക്കറികള്‍ കൊണ്ട് നിറയുന്ന ഇവിടത്തെ വിപണികള്‍ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിച്ച  പച്ചക്കറികളെ കൊണ്ട് നിറയ്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 2.25 ലക്ഷം മെട്രിക് പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തരുശുനിലങ്ങളില്‍ കൃഷി തുടങ്ങുന്ന പരിപാടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണ്. കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ 200 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പച്ചക്കറികൃഷിയിലേക്ക് ചുവടുവെക്കു കുടുംബശ്രീ പ്രവര്‍ത്തകരെ മന്ത്രി അനുമോദിച്ചു. 
അജാനൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എ ഡി എം കെ അംബുജാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍, വി  അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍മാരായ എം വി രാഘവന്‍, കെ സതി, അംഗങ്ങളായ പി എ ശകുന്തള മോഹനന്‍, ടി മാധവന്‍ മാസ്റ്റര്‍, ബിന്ദു, ഗീത, പി പത്മനാഭന്‍, കെ എം ഗോപാലന്‍ പഞ്ചായത്ത് സെക്രട്ടറി ബി എന്‍ സുരേഷ്, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രൊജക്ട് മാനേജര്‍ പ്രഭാകരന്‍, കുടുംബശ്രീ എ ഡി എം സി  കെ വി വിജയന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ  ജില്ലാമിഷന്‍  കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ സുജാത നന്ദിയും പറഞ്ഞു.

keywords:kasaragod-kanhangad-agriculture-e chandrashekaran

Post a Comment

0 Comments

Top Post Ad

Below Post Ad