Type Here to Get Search Results !

Bottom Ad

കണ്ണൂരിന്റെ മുഖഛായ മാറ്റാന്‍ രണ്ടു ഫ്‌ളൈഓവറുകള്‍: സ്വപ്ന പദ്ധതികളുമായി മന്ത്രി കടന്നപ്പള്ളി

കണ്ണൂര്‍(www.evisionnews.in): പുതിയ കോര്‍പ്പറേഷന്‍  നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ രണ്ടു ഫ്‌ളൈഓവറുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സമര്‍പ്പിച്ചതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
എകെജി ആശുപത്രി മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയും മേലെ ചൊവ്വയില്‍ നിന്നു കാല്‍ടെക്‌സ് വരെയുമാണു ഫ്‌ളൈഓവറുകള്‍ സ്ഥാപിക്കണമെന്ന് കടന്നപ്പള്ളി ആവശ്യപ്പെട്ടിട്ടുള്ളത്. 

പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള പാതകള്‍ക്കു മുകളിലൂടെയായിരിക്കും ഇതിന്റെ നിര്‍മ്മാണം.  കോഴിക്കോട്ടു നിന്നു കൊച്ചിയിലേക്കു യാത്രക്കപ്പലിന്റെ പരീക്ഷണയാത്ര അടുത്തു തന്നെയുണ്ടാകും. ജനശതാബ്ദി ട്രെയിനിന്റെ അതേ സമയം കൊണ്ടു കോഴിക്കോട്ടു നിന്നു കൊച്ചിയിലെത്താന്‍ കഴിയുമോയെന്നാണു പരിശോധിക്കുന്നത്. 
ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു വിജയകരമാണെങ്കില്‍, കാസര്‍കോട്ടു നിന്നു തിരുവനന്തപുരത്തേക്കു യാത്രക്കപ്പല്‍ സര്‍വീസ് സ്ഥിരമായുണ്ടാകും. അഴീക്കല്‍ തുറമുഖത്തെ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലൊന്നാക്കാനുള്ള ശ്രമം നടത്തും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിക്കും. 

അഴീക്കലില്‍ ഡ്രഡ്ജിങ്ങിനുള്ള യന്ത്രം എത്തിയിട്ടുണ്ട്. ഓപ്പറേറ്ററെ ഉടന്‍ തന്നെ നിയമിക്കുകയും യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. മലബാറിലെ ചെറിയ തുറമുഖങ്ങളുടെ സമഗ്രവികസനം സാധ്യമാക്കും. ലക്ഷദ്വീപുമായി കൂടുതല്‍ വ്യാപാര-വാണിജ്യ ബന്ധം സ്ഥാപിക്കും.
കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള നിര്‍ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്താനായി സമര്‍പ്പിച്ചിട്ടുണ്ട്' മന്ത്രി പറഞ്ഞു.

Keywords: Kannur-Corperation-Mechine-Kadannappally-Operator-Drudging






Post a Comment

0 Comments

Top Post Ad

Below Post Ad