Type Here to Get Search Results !

Bottom Ad

ഇസ്‌ലാം ആടു ജീവിതമല്ല:പി.കെ പാറക്കടവ്


ഇസ്ലാം ആട് ജീവിതമല്ല
ക്ഷുരകനെ കാണാത്ത താടിയോ
വെട്ടിമാറ്റിയ മീശയോ അല്ല
മുട്ടോള മുടുക്കുന്ന മുണ്ടോ പൈജാമയോ അല്ല
അതൊരു വേഷം കെട്ടലോ അല്ല.
അതുകൊണ്ടാണ് ദൈവം നിങ്ങളുടെ വിഷത്തിലേക്കല്ല
ഹൃദയത്തിലേക്കാണ് നോക്കുന്നതെന്ന് പറഞ്ഞത്

പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരില്‍ നിന്ന്
ചിതറിത്തെറിക്കുന്ന ചാവേറല്ല.
സ്വയം പ്രഖ്യാപിത ഖലീഫയല്ല
കരയുന്ന കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കാന്‍
വെള്ളം തിളപ്പിച്ച വൃദ്ധയുടെ വീട്ടില്‍
സ്വന്തം തോളില്‍
ഗോതമ്പു ചാക്കുമേറ്റിപ്പോയ ഭരണാധികാരിയാണ്.

ഇസ്ലാം കണ്ണുകള്‍ മാത്രം കാണിച്ച്
മൂടിപ്പൊതിഞ്ഞു ജീവിക്കുന്ന മൃതദേഹമല്ല.
പള്ളിയിലെ പ്രസംഗത്തിനിടയില്‍
ഉമറിനെ ചോദ്യം ചെയ്ത പെണ്ണൊരുത്തിയുടെ 
നെഞ്ചൂക്കാണ്

ഇസ്ലാം മുല്ലാമാരുടെയും മൗലവിമാരുടെയും 
വാദപ്രതിവാദമല്ല.
പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടുന്ന സൂഫി സംഗമമല്ല
ലഘുലേഖകളോ പള്ളി പിടിച്ചടക്കലോ അല്ല.
സത്യനിഷേധികള്‍ക്കും ഇതര മതസ്ഥര്‍ക്കും 
ഇടം നല്‍ക്കുന്ന 'നിന്റെ മതം നിനക്ക് ' എന്ന
വിശാലതയാണ്.

ഇസ്ലാം പതിനാറാം നൂറ്റാണ്ടിലേക്കുള്ള
തിരിഞ്ഞു നടത്തമല്ല
ഇരുപത്തി രണ്ടാം നൂറ്റാണ്ടിലേക്കുള്ള കുതിപ്പാണ്.
അനാഥക്കുഞ്ഞിന്റെ മുന്നില്‍വെച്ച്
സ്വന്തം കുഞ്ഞിനെ ഓമനിക്കരുതെന്ന് പറഞ്ഞ
അരുളപ്പാടാണ്.
ഇസ്ലാം വാളില്‍ നിന്നിറ്റിവീഴുന്ന 
ചോരത്തുള്ളിയല്ല.
വരളുന്ന തൊണ്ടയില്‍ വീഴുന്ന
സംസ ജലമാണ്
മഹത്തായ മനുഷ്യത്വമാണ്.
ശാന്തിയും സമാധാനവുമാണ്.

യമനിലെ മലഞ്ചെരുവില്‍ 
ആടിനെ മേയ്ക്കുമ്പോള്‍
ഇതുകൂടി പാടുക.

keywords : islam-goat-life-p.k-parakkadav
Tags

Post a Comment

0 Comments

Top Post Ad

Below Post Ad