Type Here to Get Search Results !

Bottom Ad

മലയാളികളുടെ തിരോധാനം: യു എ പി എ ചുമത്തും, കേസ് എന്‍.ഐ.എ. ഏറ്റെടുക്കും


തിരുവനന്തപുരം(www.evisionnews.in): ഇസ്ലാമിക് സ്‌റ്റേറ്റു(ഐ.എസ്)മായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മലയാളികളുടെ തിരോധാനത്തെക്കുറിച്ചുള്ള മൂന്നു കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). ഏറ്റെടുക്കുമെന്ന് സൂചന. തിരോധാനത്തിന്റെ പേരില്‍  കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള  കേസുകള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പായ യു എ പി എ ഉള്‍പ്പെടുത്തിയായിരിക്കും എന്‍.ഐ.എ. ഏറ്റെടുക്കുക. ഇതിനുള്ള ചര്‍ച്ചകള്‍ ഉന്നത തലത്തില്‍ തുടങ്ങി.
ഇതിനിടെ കോയമ്പത്തൂരില്‍ ഐ.എസ്. യോഗം സംഘടിപ്പിക്കപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.  തെക്കേ ഇന്ത്യയില്‍ ഐ.എസ്. സംഘടിപ്പിച്ച ആദ്യ യോഗമാണ് ഇതെന്നാണു സൂചന. സംഘാടകരില്‍ ഒരു മലയാളിയും കര്‍ണാടകക്കാരനായ ഒരു കെമിക്കല്‍ എന്‍ജിനീയറും ഉണ്ടായിരുന്നതായാണു വിവരം. ഈ യോഗത്തില്‍ പങ്കെടുത്ത കെമിക്കല്‍ എന്‍ജിനീയറെ പിടികൂടിയപ്പോഴാണ് യോഗത്തില്‍  മലയാളിയും പങ്കെടുത്ത കാര്യം വ്യക്തമായത്. എന്നാല്‍ ഈ മലയാളി ആരാണെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
കാസര്‍കോട്ടെ ദമ്പതികള്‍ അപ്രത്യക്ഷമായ രണ്ടു കേസുകളും പാലക്കാട്  മറ്റൊരു കേസുമാണ് എന്‍.ഐ.എയ്ക്ക് വിടുന്നത്. ദമ്പതിമാര്‍ കേരളത്തിലേക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇവര്‍ എത്തേണ്ട ഇടങ്ങളില്‍ എത്തിയെന്നു പറഞ്ഞിരുന്നു. ഇതാണ് ഇവര്‍ രാജ്യം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പ്രത്യേകദൗത്യവുമായി ഇന്റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖ ഇന്നു ഡല്‍ഹിയിലെത്തി. വിവിധ കേന്ദ്ര ഏജന്‍സികളുടെ തലവന്‍മാരുമായി എ.ഡി.ജി.പി. വിഷയം ചര്‍ച്ച ചെയ്യും. 

Keywords:Kerala-TVM-ISIS-UAPA-NIA

Tags

Post a Comment

0 Comments

Top Post Ad

Below Post Ad