Type Here to Get Search Results !

Bottom Ad

ഇസ്‌ലാമിക് സ്റ്റേറ്റ് നായകളുടെ നരകം -ഒവൈസി

ഹൈദരബാദ്(www.evisionnews.in): നരകത്തിലെ നായ്ക്കളുടെ സൈന്യമാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. ഇവരെ കണ്ടാല്‍ നൂറു കഷ്ണമാക്കി വെട്ടിനുറുക്കണം. എപ്പോഴെങ്കിലും ജീവനോടെ പിടികൂടപ്പെട്ടാല്‍ ഒന്നോര്‍ത്തോളൂ, ബന്ധുക്കള്‍ക്ക് നിങ്ങളുടെ എല്ല് പോലും ബാക്കി ലഭിക്കില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന് ഒവൈസി മുന്നറിയിപ്പ് നല്‍കി. ഐഎസ് ഭീകരരെ നരകത്തില്‍ ജീവിക്കുന്ന നായകളോടാണ് ഒവൈസി ഉപമിച്ചത്. ഭീകരര്‍ ഇസ്‌ലാം മതത്തിന് ഭീഷണിയാണെന്നും ഒവൈസി ഹൈദരാബാദില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.


അടുത്തിടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധം ആരോപിച്ച് പിടിയിലായ യുവാക്കള്‍ക്ക് പാര്‍ട്ടി നിയമസഹായം നല്‍കുമെന്ന ഒവൈസിയുടെ പ്രസ്താവന വിവാദമായിരുന്നു. ഐഎസ് ബന്ധമുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ ജൂണില്‍ അഞ്ച് യുവാക്കളെയാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധം ഇല്ലെന്ന് തെളിഞ്ഞാല്‍ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഒവൈസി ആവശ്യപ്പെട്ടിരുന്നു.

keywords:ISIS-Owaisi-Speech-Hyderabad

Tags

Post a Comment

0 Comments

Top Post Ad

Below Post Ad