Type Here to Get Search Results !

Bottom Ad

ഐ.എസ്. ബന്ധം ആരോപിച്ച് നിയമം കയ്യിലെടുക്കുന്നത് ശരിയല്ല - എം.സി ഖമറുദ്ദീന്‍


കാസര്‍ക്കോട്:(www.evisionnews.in) ഐ എസ് ബന്ധം ആരോപിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ളനീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിഎം സി ഖമറുദ്ധീന്‍ പറഞ്ഞു.നിയമം കയ്യിലെടുത്ത് സമരവും അക്രമവും നടത്തുന്നതിനെതിരെ ജാഗ്രത പാലിച്ച്പരിപൂര്‍ണ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.

തീവ്രവാദത്തെ ഒറ്റകെട്ടായി എതിര്‍ക്കേണ്ടതാണ്.രാഷ്ട്രീയ ലാഭത്തന് വേണ്ടി ഇത്തരം പ്രശ്‌നങ്ങള്‍ ഉപയോഗിക്കുന്നത് അരാജകത്തിലേക്ക് നയിക്കപ്പെടും.ഐ എസ് ബന്ധം തെളിയിക്കപ്പെട്ടാല്‍ ഒരു സന്ധിക്കും മുസ്ലിം ലീഗില്ല. .അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും ഖമറുദ്ധീന്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായ സമരം ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.
ഈ സാഹചര്യത്തില്‍ ഇതിനെതിരെ ക്യാമ്പയിനുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad