Type Here to Get Search Results !

Bottom Ad

ഐ.എസ്. ബന്ധം: കുടുംബങ്ങള്‍ക്ക് നേരേ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ്

കാസര്‍കോട്: (www.evisionnews.in)ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണ വിധേയരായ മലയാളികളുടെ കുടുംബങ്ങള്‍ക്കു നേരേ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിനു കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. കോഴിക്കോട് ചക്കുംകടവ് പാരെഡെസ് കോളനിയിലെ മാളിയേക്കല്‍ വീട്ടിലെ അബ്ദു റഹ്മാന്റെ മകന്‍ റിയാസിനു ഐ.എസ്. ബന്ധമുണ്ടെന്നറിഞ്ഞ് വീടിനു നേരേ ഒരു സംഘം മുമ്പ് ആക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലം കണക്കിലെടുത്താണു കാണാതായവരുടെ ബന്ധുക്കള്‍ക്കു നേരേയും ആക്രമണത്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട്്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 18 പേരെ കാണാതായെന്നു മുഖ്യമന്ത്രിക്കു പരാതി ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ മൂന്നു കുടുംബങ്ങളില്‍നിന്നായി മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 13 പേര്‍, പാലക്കാട് ജില്ലയിലെ സഹോദരങ്ങള്‍, ഇവരുടെ ഭാര്യമാരായ എറണാകുളം, തിരുവനന്തപുരം സ്വദേശിനികള്‍ എന്നിവരാണ് അപ്രത്യക്ഷരായത്. </p>

ഉത്തരമേഖലാ എ.ഡി.ജി.പി. സുദേഷ്‌കുമാറിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും ലോക്കല്‍ പോലീസും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കൂടുതല്‍ പേരെയും വിദേശത്തേക്കു കൊണ്ടുപോകാന്‍ ആസൂത്രിത പദ്ധതി തയാറാക്കിയതില്‍ ഐ.എസ്. ബന്ധമുണ്ടെന്നു സംശയിക്കുന്ന പ്രധാനികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് പ്രത്യേകസംഘം െസെബര്‍ സെല്ലിന്റെ സഹായം തേടി.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണസംഘമാണ്‌ െസെബര്‍ സെല്ലിന്റെ സഹായത്തോടെ കാണാതായവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം തുടങ്ങിയത്. ചന്തേര പോലീസ് സ്റ്റേഷനില്‍ ക്യാമ്പ് ഓഫീസ് തുറന്നാണ് ഇന്നലെ മുതല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

keywords: kasaragod-is-relation-family-attack-warning

Post a Comment

0 Comments

Top Post Ad

Below Post Ad