Type Here to Get Search Results !

Bottom Ad

ഐ.എസ് ബന്ധം: റാഷിദ് അബ്ദുള്ള ജോലി ചെയ്തിരുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

കാസര്‍കോട് (www.evisionnews.in): തൃക്കരിപ്പൂരില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന റാഷിദ് അബ്ദുള്ള ജോലി ചെയ്തിരുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് ബിജെപി പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തി. ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകരാണ് സ്‌കൂളിലേക്ക് മാര്‍ച്ച് തടഞ്ഞത്. സംഘര്‍ഷ സാധ്യത കണക്കിലെത്ത് സ്‌കൂളിന് മുന്‍വശമെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായിരുന്ന റാഷിദ് അബ്ദുള്ള ആറു മാസം മുമ്പാണ് സ്‌കൂളില്‍ നിന്നും രാജിവെച്ചത്. ശ്രീലങ്കയില്‍ ഉന്നത വിദ്യാഭ്യാസത്തിന് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്‌കൂളില്‍ നിന്നും രാജിവെച്ചത്. റാഷിദിന്റെ ഭാര്യ എറണാക്കുളം സ്വദേശിയായ ആയിഷയും ഐ.എസില്‍ ചേര്‍ന്നതായി കരുതുന്നു. റാഷിദിനേയും ആയിഷയേയും കൂടാതെ പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, തൃക്കരിപ്പൂരിലെ മര്‍വാന്‍, പടന്ന സ്വദേശികളായ ഹയീസുദ്ദീന്‍, അഷ്ഫാഖ്, എളമ്പച്ചി സ്വദേശി ഫിറോസ് എന്നിവരെയും കാണാതായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad