Type Here to Get Search Results !

Bottom Ad

ഇമാമ-ഇബാദ ക്വിസ്, സമ്മാനം വിതരണംചെയ്തു

തളങ്കര:(www.evisionnews.in) മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയും എട്ടാം ബാച്ച് സംഘടന ഇബാദയും സംയുക്തമായി സംഘടിപ്പിച്ച റമദാന്‍ ക്വിസ് മത്സരത്തില്‍ ശമ്മാസ് നീലേശ്വരം ഒന്നാമനായി. സയ്യിദ് ഇബ്രാഹിം ബാത്വിഷ പടിഞ്ഞാര്‍മൂല, മൈമൂനത്ത് നീലേശ്വരം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുഹമ്മദ് വളപ്പില്‍, മുസ്ഥഫ ചിറപുറം, തമീം ഉളിയത്തുടുക്ക, ഹാരിസ് പള്ളങ്കോട്, ശംസുദ്ദീന്‍ നീലേശ്വരം എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്കര്‍ഹരായി. സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാദിയുമായ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ഒന്നാം സമ്മാനം ദീനാര്‍ ഐക്യവേദിയും രണ്ടാം സമ്മാനം സ്‌നാപ്പ്ള്‍ ഡ്രിങ്ക്‌സ് തളങ്കരയും മൂന്നാം സമ്മാനം ബീഗം പര്‍ദ്ദാസുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. കെ.എ ബഷീര്‍ വോളിബോള്‍, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മന്‍സൂര്‍ ഹുദവി അല്‍മാലികി മുള്ളേരിയ, ഇബ്രാഹിം ഹുദവി അല്‍-മാലികി ബെളിഞ്ച, സ്വാദിഖ് ഹുദവി അല്‍-മാലികി ആലംപാടി, മുജ്തബ തായലങ്ങാടി, സഈദ് തളങ്കര, അബ്ദുറഊഫ് ആലംപാടി, അന്‍വര്‍ കോപ്പ എന്നിവര്‍ സംബന്ധിച്ചു.

keywords : imama-quiz-winner-ibada

Post a Comment

0 Comments

Top Post Ad

Below Post Ad