Type Here to Get Search Results !

Bottom Ad

ആരോഗ്യ ജീവനത്തില്‍ യോഗയുടെ പ്രസക്തി: ശില്പശാല 16 ന്

കാസര്‍കോട്:(www.evisionnews.in) ഭാരത സര്‍ക്കാറിന്റെ സംസ്‌കൃതി മന്ത്രാലയം വിദ്യാഭാരതിയുമായി യോജിച്ച് യോഗയും, ആരോഗ്യ ജീവനത്തില്‍ യോഗയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ ശില്പശാലകള്‍ നടത്തും. കാസര്‍കോട് ജില്ലാ ശില്പശാല 16 ന് രാവിലെ 9 മണിമുതല്‍ വൈകുന്നേരം 4 മണിവരെ മുള്ളേരിയയിലെ വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തില്‍ നടക്കും. 
വിദ്യാര്‍ത്ഥികളില്‍ യോഗയെ കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശില്പശാലയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത് ചെയര്‍മാനും, മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രം പി.ആര്‍.ഒ എം.ചാത്തുകുട്ടി ജനറല്‍ സെക്രട്ടറിയുമായി 101 അംഗ സംഘാടക സമിതി രുപീകരിച്ചു.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എം.ചാത്തുകുട്ടി, വിദ്യാശ്രീ ശിക്ഷണ കേന്ദ്രം പ്രസിഡണ്ട് ഗണേഷ് വത്സ, ക്ഷേമസമിതി പ്രസിഡണ്ട് സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

keywords : yoga-seminar-16-bjp

Post a Comment

0 Comments

Top Post Ad

Below Post Ad