Type Here to Get Search Results !

Bottom Ad

സ്വര്‍ണകുപ്പായമിട്ട് പേരെടുത്തയാളെ അജ്ഞാത സംഘം കൊലപ്പെടുത്തി


പൂനെ (www.evisionnews.in) : സ്വര്‍ണ്ണം കൊണ്ടുള്ള ഷര്‍ട്ടിട്ട് പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള  പൂനെയിലെ ബിസിനസുകാരന്‍ അജ്ഞാത സംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടു.ദത്താത്രേയ ഫൂഗെ എന്ന 44 കാരനാണ് കൊല്ലപ്പെട്ടത്. 1.2 കോടി വില മതിക്കുന്ന മൂന്നര കിലോ ഗ്രാം ഭാരമുള്ള 22 കാരറ്റിന്റെ സ്വര്‍ണ്ണ  ഷര്‍ട്ട് അണിഞ്ഞാണ് ഇയാള്‍ പ്രശസ്തനായത്.  സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. മകന്റെ മുന്നിലിട്ടാണ് ദത്താത്രയെ കൊലപ്പെടുത്തിയത്.ചിട്ടിക്കമ്പനി ഉടമയായ ഫൂഗെ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നതായി പൊലിസ് പറയുന്നു.
ഒരുസംഘം ആളുകള്‍ വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ആക്രമിക്കുയായിരുന്നുവെന്ന്  ദത്താത്രയയുടെ  ഭാര്യയും മുന്‍ എന്‍.സി.പി കൌണ്‍സിലറുമായ സീമ പറഞ്ഞു. ദിഗിയിലെ ഭാരതമാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയിട്ടുളളത്. സ്വര്‍ണഷര്‍ട്ടിന് പുറമെ നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞാണ് ദത്തത്രേയ നടക്കാറുള്ളത്.  ബംഗാളില്‍ നിന്നുള്ള 15 സ്വര്‍ണ്ണപണിക്കാര്‍ ചേര്‍ന്നാണ് ഷര്‍ട്ട് നിര്‍മിച്ചത്. ഏഴു കോടി രൂപയുടെ സ്വര്‍ണ്ണമാണ് ദത്താത്രയ ധരിക്കാറുണ്ടായിരുന്നത്.

keywords: Gold-shirt-wearer-bussines-man-death-on-attack

Tags

Post a Comment

0 Comments

Top Post Ad

Below Post Ad