Type Here to Get Search Results !

Bottom Ad

കോളേജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് ഭീതിപരത്തി


കുമ്പള:(www.evisionnews.in) പാരലല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാകംചെയ്യുന്ന അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് ഭീതി പരത്തി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തെ പാരലല്‍ കോളേജിന്റെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. പാചകക്കാരി  ചായ ഉണ്ടാക്കുന്നതിനിടെയാണ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള പൈപ്പിന് തീപ്പിടിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഗ്യാസ് ഏജന്‍സി ജീവനക്കാരേയും കൂട്ടി എത്തി തീയണച്ച ശേഷം റഗുലേറ്റര്‍ ഊരിയെടുത്തു. അതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. പൈപ്പിലെ ചോര്‍ച്ചയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. 

keywords: Collage-staff-cotters-sylinder-fired




Post a Comment

0 Comments

Top Post Ad

Below Post Ad