Type Here to Get Search Results !

Bottom Ad

സൗജന്യയൂണിഫോം വിതരണം ചെയ്തു

പെരുമ്പള :(www.evisionnews.in) സര്‍വശിക്ഷാ അഭിയാന്റെ സാമ്പത്തിക സഹായത്തോടെ കോളിയടുക്കംഗവ.യു .പി .സ്‌കൂളില്‍ സൗജന്യയൂണിഫോം വിതരണം ചെയ്തു.പി.ടി.എ സഹായത്തോടെ സ്‌കൂളിലെ 451 കുട്ടികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്തത്.മുന്‍ വര്‍ഷങ്ങളിലും പി.ടി.എ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം വിതരണം ചെയ്തിരുന്നു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ഗീത ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എ. വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എസ്. എം. സി ചെയര്‍മാന്‍ എം ചന്ദ്രന്‍ നായര്‍ , മദര്‍ പി. ടി . എ പ്രസിഡണ്ട് എം .രജനി, വൈസ് പ്രസിഡണ്ട് ഉഷ രവീന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് കെ. വനജ കുമാരി എന്നിവര്‍ സംബന്ധിച്ചു

keywords : free-uniform-koliyadukkam

Post a Comment

0 Comments

Top Post Ad

Below Post Ad