തിരുവനന്തപുരം: (www.evisionnews.in) എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യും. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് നടപടി.
യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്, സംസ്ഥാന പിന്നാക്ക വികസന കോര്പറേഷന് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണ് മറ്റു പ്രതികള്‍.
മൈക്രോഫിനാന്‍സ് വഴി 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വി.എസ് അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകും. നിയമോപദേശം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
Keywords: fir-against-vellapalli
Post a Comment
0 Comments