Type Here to Get Search Results !

Bottom Ad

30 നോമ്പ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് അരലക്ഷം രൂപയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ നാണയവും: രജിസ്‌ട്രേഷന്‍ തുടങ്ങി

കാസര്‍കോട്: (www.evisionnews.in)  റമദാനിലെ മുഴുവന്‍ നോമ്പും പൂര്‍ത്തിയാക്കിയ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മലബാര്‍ വെഡ്ഡിംഗ്സും, ഇവിഷന്‍ ന്യൂസും ചേര്‍ന്ന് നല്‍കുന്ന ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡിന്റെ രജിസ്ട്രേഷന്‍ തുടങ്ങി. ജുലൈ 30 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ ഇ-വിഷന്‍ ന്യൂസിന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ ഇ-വിഷന്‍ ന്യൂസിന്റെ കാസര്‍കോട് ഹെഡ്ഡ് ഓഫീസിലും, മലബാര്‍ വെഡ്ഡിംഗിലും ലഭ്യമാണ്.
അരലക്ഷം രൂപയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ നാണയവുമാണ് സമ്മാനമായി നല്‍കുന്നത്.  മലബാര്‍ വെഡ്ഡിംഗിന്റെ 500 രൂപയുടെ പര്‍ച്ചേസ് ഗിഫ്റ്റ് വൗച്ചറും, തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് സ്വര്‍ണ്ണ നാണയവുമാണ് സമ്മാനം.  ഉപ്പളയിലെ ഗോള്‍ഡ് കിംഗ് ജ്വല്ലറിയാണ് സ്വര്‍ണ്ണ നാണയം സ്പോണ്‍സര്‍ ചെയ്യുന്നത്.
പൂരിപിച്ച അപേക്ഷ ഇവിഷന്‍ ന്യൂസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും, നേരിട്ട് ഓഫീസിലും എത്തിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744699211,+91 9809901110, +91 9747392599 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

keywords: Evisionnews-malabar-wedding-children-fasting-award

Post a Comment

0 Comments

Top Post Ad

Below Post Ad