Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ ന്യൂസ്-മലബാര്‍ വെഡ്ഡിംഗ്‌സ് ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡ് ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in) : 30നോമ്പ് പൂര്‍ത്തിയാകിയ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇ-വിഷന്‍ ന്യൂസും-മലബാര്‍ വെഡ്ഡിംഗ്‌സും ചേര്‍ന്ന നല്‍കുന്ന ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡിന്റെ  ലോഗോ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി മലബാര്‍ വെഡ്ഡിംഗ്‌സ് ചെയര്‍മാന്‍ നിയാസ് മേല്‍പ്പറമ്പിന് നല്‍കി പ്രകാശനം ചെയ്തു.
ഇ-വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് , മലബാര്‍ വെഡ്ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ കുഞ്ഞി, ഇ-വിഷന്‍ ഡയറക്ടര്‍ ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഫാസ്റ്റിംഗ് അവാര്‍ഡ് കോര്‍ഡിനേറ്റര്‍ മുര്‍ഷിദ് മുഹമ്മദ്, മുനീബ് ചെമനാട്, മിര്‍ജാസ് എം.എ സംബന്ധിച്ചു.
വിജയികള്‍ക്ക് അരലക്ഷം രൂപയുടെ സമ്മാനങ്ങളും ഗോള്‍ഡ് കോയിനുമാണ് നല്‍കുന്നത്. ഉപ്പളയിലെ ഗോള്‍ഡ് കിംഗ് ജ്വല്ലറിയാണ് സ്വര്‍ണ്ണ നാണയം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ജൂലായ് 7 മുതല്‍ അപോക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9809901110, +91 9747392 599 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


keywords: Childrens Fasting-Award

Post a Comment

0 Comments

Top Post Ad

Below Post Ad