Type Here to Get Search Results !

Bottom Ad

ചെറിയ പെരുന്നാള്‍: പുണ്യദിനം ആഘോഷമാക്കി വിശ്വാസികള്‍



കാസര്‍കോട്‌ : (www.evisionnews.in) പെരുന്നാൾ ആഘോഷത്തിന്‍റെ നിറവിലാണ് ഇസ്ലാം മതവിശ്വാസികൾ. ഒരുമാസത്തെ കഠിനമായ വ്രതത്തിനൊടുവിലാണ് വിശ്വാസ സമൂഹം ചെറിയപെരുന്നാളാഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു.

വിശുദ്ധ മാസമായ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒരുമാസക്കാലത്തെ വ്രതശുദ്ധിയുടെ നിറവിലാണ് ഈദുല്‍ ഫിത്വര്‍ ആഘോഷം. ഖുറാന്‍ അവതരിച്ച മാസമാണ് റംസാന്‍ .പുണ്യമാസത്തില്‍ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് കഠിന വ്രതം.

വിശ്വാസി വ്രതമെടുക്കുന്നത്. ശരീരവും മനസും ശുദ്ദമാക്കിയാണ്വിശ്വാസി ഈദുല്‍ ഫിത്വറിനെ വരവേൽക്കുന്പോൾ ഒരു റംസാൻ കാലത്തിന്റെ കൂടി പുണ്യത്തിലാണ് വിശ്വാസി. പാവപ്പെട്ടവന് കൈത്താങ്ങായി ദാനത്തിന്റെയും ധർമ്മത്തിന്‍റെ വലിയ മാതൃക കൂടി ഈ ദിനം ലോകം ഓർക്കുന്നു.


ഇന്നത്തെ പ്രഭാതത്തില്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് തക്ബീര്‍ മുഴക്കി പള്ളികളിലേക്ക്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങി. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ സന്ദേശം. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറി. രാവിലെ വിവിധ പള്ളികളിലെ പെരുന്നാള്‍ നിസ്‌കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.

Keywords: Eid-ul-fithr
Tags

Post a Comment

0 Comments

Top Post Ad

Below Post Ad