Type Here to Get Search Results !

Bottom Ad

എടനീര്‍ സ്വാമിജീസ് സ്‌കൂള്‍ ജൂബിലി തുടങ്ങി.


ചെര്‍ക്കള (www.evisionnews.in) :  എടനീര്‍  സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി.എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ശ്രീകാന്ത്, എടനീര്‍ മഠം മാനേജര്‍ അഡ്വ. ഐ.വി.ഭട്ട്, പ്രിന്‍സിപ്പല്‍ എ.എന്‍.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വവിദ്യാര്‍ഥികളുടെയും വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികളുമുണ്ടായി. ഒരു വര്‍ഷം നീളുന്ന ആഘോഷത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, എക്‌സിബിഷന്‍, കവിയരങ്ങ്, ലഹരിമുക്ത ക്യാംപുകള്‍, മെഡിക്കല്‍ ക്യാംപ്, കര്‍ഷക കൂട്ടായ്മ, കാര്‍ഷിക പ്രദര്‍ശനം, കുടംബസംഗമം എന്നിവയുണ്ടാകും.


keywords: Edneer-swmigees-school

Post a Comment

0 Comments

Top Post Ad

Below Post Ad