Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി ; കാഞ്ഞങ്ങാട്ട് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in) : ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കോട്ടച്ചേരി റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ ധന്വന്തരി ആയുര്‍വ്വേദ ഫാര്‍മസി ഉടമ വിനായക തിയേറ്ററിന് സമീപത്തെ കെ.വി. പ്രഭാകരന്റെ മകന്‍ കെ.വി. കൃഷ്ണദാസ് (24) ആണ് മരിച്ചത്. മംഗളൂരു കെ.എം.സി ആസ്പത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. എം. ബി.എ ബിരുദധാരിയായ അനീഷ് ഉന്നത പഠനത്തിന് പോകാനിരിക്കുകയായിരുന്നു. ഇന്ദിരയാണ് അമ്മ. സഹോദരങ്ങള്‍: കെ.വി. പ്രസീത (ട്യൂട്ടര്‍, ധനലക്ഷ്മി നഴ്‌സിംഗ് സ്‌കൂള്‍ കണ്ണൂര്‍), ഡോ: കെ. വി. അനീഷ്.


keywords:Death-denghue-fever-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad