Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് കമ്മിറ്റി രൂപവത്കരിച്ചു

ഉദുമ: (www.evisionnews.in)ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.എം ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഡിവിഷന്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്രവികസനത്തിനും യുഡിഎഫിന്റെ ഭരണം നിലനിര്‍ത്തുന്നതിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ചെര്‍ക്കളം ആഹ്വാനം ചെയ്തു. കാസര്‍കോട് ജില്ലയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് ഭരണ സമിതിക്ക് മാത്രമെ സാധിക്കുകയുള്ളൂ. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങമെന്ന് ചെര്‍ക്കളം പറഞ്ഞു. 
യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറൂദ്ദീന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സി.എം.പി ജില്ലാ സെക്രട്ടറി വി. കമ്മാരന്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി കരിവെള്ളൂര്‍ വിജയന്‍ പ്രസംഗിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, ഗീതാ കൃഷ്ണന്‍, എം.സി പ്രഭാകരന്‍, അഡ്വ എ. ഗോവിന്ദന്‍ നായര്‍, സി.വി ജെയിംസ്, പി.വി സുരേഷ്, പി.എ അഷ്്‌റഫലി, വി.പി പ്രദീപ് കുമാര്‍, സാജിദ് മൗവ്വല്‍, കെ. ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, കരിച്ചേരി നാരായണന്‍, എ.എം കയ്യംകൂടല്‍, കെ.എ മുഹമ്മദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, വാസു മാങ്ങാട്, എം.പി.എം ഷാഫി, കാപ്പില്‍ മുഹമ്മദ് പാഷ, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് സംബന്ധിച്ചു.
കല്ലട്ര അബ്ദുല്‍ ഖാദര്‍ ചെയര്‍മാനും എ. ഗോവിന്ദന്‍ നായര്‍ ജനറല്‍ കണ്‍വീനറും ഗീതാ കൃഷ്ണന്‍ ട്രഷററുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.
keywords : kasargod-uduma-division-bye-election-udf-election-committee

Post a Comment

0 Comments

Top Post Ad

Below Post Ad