Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി നേരിടാന്‍ ജില്ലയിലെ ആശുപത്രികള്‍ സുസജ്ജമാക്കണം: എല്‍.ഡി.എഫ്

കാസര്‍കോട് :(www.evisionnews.in) ജില്ലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ചികിത്സാസൗകര്യമില്ലാത്തതിനാല്‍ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഇതുവരെ നാലുപേര്‍ മരിച്ചു. സാധാരണ കുടുംബത്തിലുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചാല്‍ ചികിത്സാചെലവ് താങ്ങാനാകില്ല. മരണ സംഖ്യ കൂടുന്നതിനനുസരിച്ച് ജനങ്ങളുടെ ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. 

മലയോര മേഖലകളില്‍ ചികിത്സാസൗകര്യം തീരെയില്ല. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയേയും കാസര്‍കോട് ജനറല്‍ ആശുപത്രിയേയുമാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് ശരിയായ ചികിത്സ കിട്ടുന്നതിന് തടസമാകുന്നു. അതിനാല്‍ ജില്ലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി രാഘവന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.







Post a Comment

0 Comments

Top Post Ad

Below Post Ad