Type Here to Get Search Results !

Bottom Ad

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു


കാസര്‍കോട്.(www.evisionnws.in)ജില്ലാഭരണകൂടത്തിനു വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറി ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പ്രകാശനം ചെയ്തു. പൊതുപ്രവര്‍ത്തകനായ കെ വി രാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, അസി. എഡിറ്റര്‍ എം മധുസൂദനന്‍, അസി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ രതീഷ് എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വില്ലേജ് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്നിവയുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന ഡയറക്ടറിയാണിത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടേയും മുഴുവന്‍ ത്രിതല പഞ്ചായത്തംഗങ്ങളുടെയും പേരുകളും ഫോണ്‍ നമ്പറുകളും ഈ ഡയറക്ടറിയുടെ സവിശേഷതയാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് ഫോണ്‍ നമ്പറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad