Type Here to Get Search Results !

Bottom Ad

പ്രഭാത സവാരിക്കിടെ ഡോക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു


ബദിയടുക്ക (www.evisionnews.in) : പ്രഭാത സവാരിക്ക് വീട്ടില്‍ നിന്നിറങ്ങിയ ദന്ത ഡോക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. ബദിയടുക്ക സിണ്ടിക്കേറ്റ് ബാങ്കിന് സമീപം ദന്തല്‍ ക്ലിനിക് നടത്തുന്ന വിദ്യാഗിരി കുണ്ടത്തോടിയിലെ ഡോ. വിക്രം ഷെട്ടി(56)യാണ് മരിച്ചത്. പ്രഭാത സവാരിക്ക് പോയ ഡോക്ടര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ വീടിന് സമീപത്തായുള്ള കുന്നിന്‍ ചെരുവില്‍ അസ്വസ്ഥ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കവിത. രണ്ട് മക്കളുണ്ട്.

keywords: Doctor-Death-Morning-Walk

Post a Comment

0 Comments

Top Post Ad

Below Post Ad