Type Here to Get Search Results !

Bottom Ad

നയം വ്യക്തമാക്കി സി.പി.എം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം


തിരുവനന്തപുരം(www.evisionnews.in) : ശരിമലയില്‍ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍  പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയില്‍ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കണമെന്നാണ് പാര്‍ടി നിലപാടെന്നും കോടിയേരി പറഞ്ഞു. 

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി ഒരു പാര്‍ടിയും പ്രസ്ഥാനവും നിലപാട് എടുക്കാന്‍ പാടില്ല. എല്ലാവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളും എതിര്‍ക്കപെടേണ്ടതാണ്. എല്ലാ മതത്തിന്റേതായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഐ എം എതിരാണ്. അത്തരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപെടുത്തണം. ഭീകരവാദ പ്രവര്‍ത്തനം ഒരു മതത്തിന്റേതായ തരത്തിലുള്ള പ്രചാരണങ്ങള്‍ രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഇസ്‌ളാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിനെ ന്യായീകരിച്ച് മുസ്‌ളിം ലീഗിലെ ചില നേതാക്കള്‍ രംഗതെത്തിയിട്ടുണ്ട്. ഇത് ലീഗിന്റെ നിലപാടാണോയെന്ന് അവര്‍ വിശദീകരിക്കണം. നായിക്കിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും അറിയാനുണ്ട്. കേരളത്തില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അവ ലഭിച്ച ശേഷം നായിക്കിനെ കുറിച്ചുള്ള പാര്‍ടി നിലപാട് വ്യക്തമാക്കുമെന്നും കോടിയേരി പറഞ്ഞു.

ലോട്ടറി വ്യാപാരി സാന്റിയോ മാര്‍ട്ടിന് വേണ്ടി സര്‍ക്കാരിന് എതിരായിട്ടല്ല മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ  ദാമോദരന്‍ കോടതിയില്‍ ഹാജരായത്. കേന്ദ്രഎന്‍ഫോഴ്‌സമെന്റിന് എതിരായ കേസിലാണ് അദ്ദേഹം ഹാജരായത്. സംസ്ഥാന സര്‍ക്കാരിനെതിരായ വാദം ആ ഹര്‍ജിയില്‍ ഇല്ല. കശുവണ്ടി കേസില്‍ അദ്ദേഹം ഹാജരായത് അദ്ദേഹത്തിന്റെ വിവേചനപരാമയ തീരുമാനമാണ്. അത് സംബന്ധിച്ച് പാര്‍ടി പരിശോധിച്ചശേഷം നിലപാടെടുക്കുമെന്നും കോടിയേരി പറഞ്ഞു.

keywords: Cpm-kodiyeri-shabarimala-ladies-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad