Type Here to Get Search Results !

Bottom Ad

വിവാഹവാഗ്ദാനം നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട് (www.evisionnews.in) : ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന ഒരു കുട്ടിയുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് മാസങ്ങളോളം ലൈംഗീകമായി പീഡിപ്പിക്കുകയും വായ്പയായി വാങ്ങിയ മൂന്നുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുകൊടുക്കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന കൊടക്കാട് വെള്ളച്ചാലിലെ ഇരുപത്തിയൊന്നുകാരിയെ മതം മാറ്റി വിവാഹം കഴിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് ഏറെ നാള്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ അത്യാവശ്യത്തിനെന്ന് പറഞ്ഞ് സ്വര്‍ണ്ണാഭരണംവാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ പയ്യന്നൂര്‍ തായിനേരി പഴയ എന്‍ സി സി റോ ഡിലെ കരുണാകരന്റെ മകന്‍ വി.പി അരൂണ്‍കുമാറിനെതിരെ(26)യാണ് ചന്തേര പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 
പയ്യന്നൂര്‍ വെള്ളച്ചാല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യവെയാണ് അരൂണ്‍കുമാര്‍ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പത്താംക്ലാസ് തുല്ല്യതാ പരീക്ഷ എഴുതാന്‍ പോയപ്പോള്‍ പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് അരൂണ്‍ കുമാര്‍ താമസിക്കുന്ന വാടകവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

keywords: Court-order-kanhangad


Post a Comment

0 Comments

Top Post Ad

Below Post Ad