Type Here to Get Search Results !

Bottom Ad

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എം ധര്‍ണ്ണ നാളെ

കാസര്‍കോട് : (www.evisionnews.in)കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും,വിലക്കയറ്റത്തിനും,തൊഴിലില്ലായ്മക്കുമെതിരെ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി ജില്ലയിലെ 12ഏരിയ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പോസ്റ്റ് ഓഫീസുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും,ധര്‍ണ്ണയും നടത്തും.

ചെറുവത്തൂരില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം സ:പി.കരുണാകരന്‍.എം.പിയും,പിലിക്കോട് പോസ്റ്റ് ഓഫീസിന് മുമ്പില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.കുഞ്ഞിരാമനും,നീലേശ്വരത്ത്് സംസ്ഥാന കമ്മിറ്റി അംഗം എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററും,ബോവിക്കനത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.രാഘവനും,ഭീമനടിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി.ഗോവിന്ദനും,ഉദുമയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പുവും,രാജപുരത്ത് ജില്ലാ സെക്രട്ടറിയേറ്റ് പി.ജനാര്‍ദ്ദനും,കുണ്ടംകുഴിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമനും,കാഞ്ഞങ്ങാട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.മുസ്തഫയും, കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാവതിയും,കുമ്പളയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍.ജയാനന്ദയും,ഉപ്പളയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠനും ഉല്‍ഘാടനം ചെയ്യും.പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ആളുകളോടും സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

keywords : kasaragod-cpm-strike-central-government

Post a Comment

0 Comments

Top Post Ad

Below Post Ad