Type Here to Get Search Results !

Bottom Ad

ഉദുമ സ്ഥാനാര്‍ത്ഥി നിര്‍ണയം; ഡി സി സി പ്രസിഡണ്ടിന്റെ കോലം കത്തിച്ചു

ഉദുമ(www.evisionnews.in): ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മെമ്പറും രാജിവെച്ചതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് ഉദുമ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്റെ കോലം കത്തിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലനും പഞ്ചായത്തംഗം കെ ശംഭുവുമാണ് രാജിവെച്ചത്. ഇവര്‍ പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട് .

പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തിയിട്ടില്ലെന്നും പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും ആരോപിച്ചാണ്  ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്റെ കോലം കത്തിച്ച് പ്രകടനം നടത്തിയത്. 

എ ഗ്രൂപ്പ് നേതാവും ഡി സി സി വൈസ് പ്രസിഡണ്ടുമായ ഹക്കീം കുന്നിലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് ഇത് തള്ളുകയും പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുകയുമായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഒരു മെമ്പറും രാജിവെച്ചതോടെ ഉദുമ പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപ്പെടുമോയെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. 28 വര്‍ഷത്തിന് ശേഷം എല്‍ ഡി എഫില്‍ നിന്നും ഉദുമ പഞ്ചായത്ത് പിടിച്ചെടുത്ത യു ഡി എഫ് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ഭരണിലേറിയത്.

Keywords:Kasaragod-Udma-Congress-Protest-Procession-Bye-Election

Post a Comment

0 Comments

Top Post Ad

Below Post Ad