Type Here to Get Search Results !

Bottom Ad

കുറ്റ്യാടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു


കോഴിക്കോട്.(www.evisionnews.in)കുറ്റ്യാടിയിലെ വേളം ചേരാപുരത്ത് അനന്തോത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പുത്തലത്ത് അസീസിന്റെ മകന്‍ നസീറുദ്ദീന്‍ (22)ആണ് മരിച്ചത്. അനന്തോത്ത് സലഫി പള്ളിക്കു സമീപമുള്ള റോഡില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെ നസീറുദ്ദീനെ ഒരു സംഘമാളുകള്‍ അക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്:ശാക്കിറ. സഹോദരങ്ങള്‍:നിസാം, നസീറ,സജീറ.
പുത്തലത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നസീറുദ്ദീന്‍. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐക്കാരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് പൊലിസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊലയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വേളം പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു



keywords : calicut-kuttiyadi-league-worker-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad