Type Here to Get Search Results !

Bottom Ad

ഏക സിവില്‍ കോഡ് നടപ്പിലാക്കല്‍; കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടി


ന്യൂഡല്‍ഹി (www.evisionnews.in) : രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര നിയമമന്ത്രാലയം നിയമോപദേശം തേടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യതെരഞ്ഞടുപ്പു വിഷയങ്ങളില്‍ ഒന്നായിരുന്നു ഏക സിവില്‍ കോഡ് നടപ്പിലാക്കല്‍. ഇതിനെതിരെ മുസ്ലീം സംഘടനകള്‍ എതിര്‍പ്പു ഉയര്‍ത്തിവരികയാണ്.
എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ പരിഗണിക്കാതെ ഏക സിവില്‍ കോഡു നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചിട്ടുള്ള ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏക സിവില്‍കോഡ് എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ചുള്ള വിശദമായ നിയമോപദേശം തേടിയത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിമന്ത്രിയായിരിക്കെ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു.
എന്നാല്‍ അന്ന് മുസ്ലീം സംഘടനകളും മുസ്ലീം വ്യക്തി നിയമബോര്‍ഡും എതിര്‍പ്പുമായി രംഗത്തുവന്നതോടെ പ്രസ്തുത ആലോചനയില്‍ നിന്നു പിന്മാറുകയായിരുന്നു.

keywords: One-cicil-code-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad