Type Here to Get Search Results !

Bottom Ad

ചിത്താരി മാട്ടുമ്മല്‍ ഫതഹ് മസ്ജിദ് ഉദ്ഘാടനം നാളെ സമദാനി സംബന്ധിക്കും

കാഞ്ഞങ്ങാട്: (www.evisionnews.in)ചിത്താരി മാട്ടുമ്മല്‍ തൊട്ടി ഫതഹ് മസ്ജിദ് ഉദ്ഘാടന പൊതു സമ്മേളനവും മതപ്രഭാഷണവും ജൂലൈ 15,16 വെള്ളി, ശനി ദിവസങ്ങളില്‍ മാട്ടുമ്മല്‍ യൂസുഫ് നഗറില്‍ നടക്കും. 15ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. 16ന് ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബിന് ജാഫര്‍ യമാനി വയനാട് നേതൃത്വം നല്‍കും. അല്‍ ഹാഫിള് മുഹമ്മദ് ശാക്കിര്‍ അല്‍ ഖാസിമി ആലപ്പുഴ പ്രാര്‍ത്ഥന നടത്തും. 

ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൊതു സമ്മേളനം എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ\അത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി മുഖ്യാതിഥിയായിരിക്കും. മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എം. ഖാദര്‍ ഹാജി, എം.എച്ച്. മുഹമ്മദ്കുഞ്ഞി , കക്കൂത്തില്‍ മമ്മുഞ്ഞി ഹാജി, ഇസ്ഹാഖ്ഹാജി, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, മൊയ്തുഹാജി തൊട്ടി, മാഹിന്‍ ഹാജി മട്ടുമ്മല്‍, മുഹമ്മദ് ഹാജി മാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിക്കും. അബ്ദുള്ള തൊട്ടിയില്‍ സ്വാഗതവും മുഹമ്മദ്കുഞ്ഞി മാട്ടുമ്മല്‍ നന്ദിയും പറയും. വൈകുന്നേരം 6 മണിക്ക് ഷൌക്കത്തലി വെള്ളമുണ്ട മതപ്രഭാഷണം നടത്തും. സയ്യദ് നജ്മുദ്ധീന്‍ പുക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി യമാനി കൂട്ട്പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

keywords : kasaragod-chithari-fatha-masjid-inauguration-samadani

Post a Comment

0 Comments

Top Post Ad

Below Post Ad