Type Here to Get Search Results !

Bottom Ad

സര്‍വ്വീസ് സംഘടനകളുടെ പ്രഖ്യാപനം സ്ഥാനം സംരക്ഷിക്കാനുള്ള കുമ്പസാരം :ചെര്‍ക്കളം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് രംഗം അഴിമതി മുക്തമാക്കാന്‍ സഹകരിക്കുമെന്ന സര്‍വ്വീസ് സംഘടനകളുടെ പ്രസ്താവന ഇത് വരെ തങ്ങള്‍ അഴിമതിക്കാരായിരുന്നുവെന്ന സ്വയം പ്രഖ്യാപനമായിപ്പോയെന്ന് ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള .

അഴിമതി ഏത് കാലത്തും നടത്തിയത് ഒരു കൂട്ടം ഉദ്യോഗസ്ഥവൃന്ദങ്ങളാണ്.ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ വലിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നത് അധികാരി വര്‍ഗ്ഗത്തിന്റെ സ്തുതിപാഠകരായ ചിലരാണ്.ഇപ്പോള്‍ പ്രസ്താവനയുമായി വന്നതും അത്തരം സ്തുതിപാഠകര്‍ തന്നെയാണ്.
കൈക്കൂലിയും അഴിമതിയും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവില്ലെന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് കാര്യമില്ല.ഉദ്യോഗസ്ഥരില്‍ അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ നിയമത്തിന്റെ വെളിച്ചത്തില്‍ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
ജനങ്ങളോടും ഗവണ്മെന്റിനോടും കൂറും കടമയും ഉദ്യോഗസ്ഥര്‍ക്ക് വേണമെന്നും ചെര്‍ക്കളം പറഞ്ഞു.

Keywords:Kasaragod-Cherkalam-Abdulla-Civil-Service-Muslim-League

Post a Comment

0 Comments

Top Post Ad

Below Post Ad