Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ദാറുല്‍ ഫുര്‍ഖാന്‍ ഇസ്്‌ലാമിക് അക്കാദമി കോളജ് ഉദ്ഘാടനം 20ന്


ചെര്‍ക്കള (www.evisionnews.in) :  ചെര്‍ക്കള ദാറുല്‍ ഫുര്‍ഖാന്‍ ഇസ്്‌ലാമിക് അക്കാദമി കോളജിന്റെ ഉദ്ഘാടനം 20ന് മൂന്ന്് മണിക്ക് ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി പരിസരത്ത് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, ഡോ. മുഹമ്മദ് സലീം നദ്‌വി സംബന്ധിക്കും. 
എട്ടാം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്കാണ് കോളജില്‍ പ്രവേശനം നല്‍കുക. അഞ്ചു വര്‍ഷത്തെ കോഴ്‌സില്‍ ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍, അദബ് എന്നീ ഖുര്‍ആന്‍ പഠനവും നബിചരിത്രം, ഇസ്്‌ലാമിക ചരിത്രം എന്നിവയും പഠനവിഷയങ്ങളാകും. കമ്പ്യൂട്ടര്‍ പഠനം, അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ പഠനവും കോളജില്‍ പാഠ്യേതര വിഷയമായി ഉണ്ടാകും. കോളജ് പ്രിന്‍സിപ്പളായി ഡോ. മുഹമ്മദ് സലീം നദ്‌വിക്ക് ചുമതല നല്‍കി.

keywords: Cherkala-darul-furkhan-accademy-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad