Type Here to Get Search Results !

Bottom Ad

ചീമേനി ഐ.ടി പാര്‍ക്കിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനകം തുടങ്ങും

ചെറുവത്തൂര്‍ (www.evsisionnews.in) : കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ജില്ലയുടെ വ്യാവസായിക വികസനം ലക്ഷ്യമിട്ട് ചീമേനിയില്‍ അനുവദിച്ച ഐ.ടി. പാര്‍ക്കിന്റെ പ്രവര്‍ത്തനം ഒരുവര്‍ഷത്തിനകം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അനുവദിച്ച വര്‍ഷം തന്നെ തറക്കല്ലിട്ട്് ഐ.ടി.പാര്‍ക്ക് സ്ഥാപിക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ചുറ്റുമതില്‍ പണിതതെങ്കിലും മറ്റു നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പലതവണ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിയമസഭയില്‍ വിഷയം ഉന്നയിച്ചെങ്കിലും അനുകൂലനടപടികളുണ്ടായില്ല. ചീമേനിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന്് കാണിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവിടെ നിന്ന് ഐ.ടി പാര്‍ക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെയാണ് ചീമേനി ഐ.ടി. പാര്‍ക്കിന് വീണ്ടും ജീവന്‍വെച്ചത്. 50,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി എം.എല്‍.എ.യെ അറിയിച്ചു.


keywords:Cheemeni-IT-park-Cheruvathur






Post a Comment

0 Comments

Top Post Ad

Below Post Ad