Type Here to Get Search Results !

Bottom Ad

ബാലവേല: രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍


കുമ്പള (www.evisionnews.in) : പ്രായപൂര്‍ത്തി ആകാത്തവരെ നിയോഗിച്ച് ഭേല്‍പൂരി ഉണ്ടാക്കി കച്ചവടം നടത്തുകയായിരുന്ന രാജസ്ഥാന്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ മധുരലാല്‍ (30)ആണ് അറസ്റ്റിലായത്. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനക്കെത്തിയത്. പച്ചിലമ്പാറയിലെ താമസസ്ഥലത്ത് പ്രത്യേക ഷെഡ് നിര്‍മ്മിച്ച് അവിടെയാണ് പൂരി ഉണ്ടാക്കാന്‍ കുട്ടികളെ നിയോഗിച്ചത്. മധുരലാലിന്റെ ബന്ധുക്കളാണ് കുട്ടികള്‍. പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് വെച്ചതിനാണ് അറസ്റ്റ്.

keywords: Child-labour-rajasthan-yoth-arrestt

Post a Comment

0 Comments

Top Post Ad

Below Post Ad