Type Here to Get Search Results !

Bottom Ad

ലോഡ്ജില്‍ ചീട്ടുകളി; കാല്‍ലക്ഷം രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in) : നോര്‍ത്ത് കോട്ടച്ചേരിയിലെ ലോഡ്ജില്‍ പണം വച്ചു ചീട്ടുകളിക്കുകയായിരുന്ന ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കളിക്കളത്തില്‍ നിന്നു 24485 രൂപയും പിടികൂടി. പെരിയയിലെ ഷുക്കൂര്‍ (39), കൊളവയലിലെ ഹംസ (52), ബേഡകത്തെ ഇബ്രാഹിം (33), കുണ്ടംകുഴിയിലെ മുഹമ്മദ് (37), ബേഡകത്തെ ഹംസ (37), കരിവെള്ളൂരിലെ എ.രാജന്‍ (37) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി എസ്.ഐ ബിജുലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.വിദൂര ദിക്കുകളില്‍ നിന്നു ള്ളവര്‍ പോലും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്ടെത്തി ലോഡ്ജില്‍ മുറിയെടുത്തു പണം വച്ചു ചീട്ടുകളിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

keywords:gambling-arrest-khd

Post a Comment

0 Comments

Top Post Ad

Below Post Ad