Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ കൊല: പ്രതിക്കെതിരെ രണ്ട് മാസത്തിനകം കുററപത്രം


ചിറ്റാരിക്കാല്‍ (www.evisionnews.in) : മദ്യം കൊടുക്കാത്തതിന്റെ വൈരാഗ്യം മൂലം ആക്രിത്തൊഴിലാളിയെ തലയില്‍ ചെത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയ കേസില്‍  പ്രതിക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 
ഏപ്രില്‍ 19 ന് രാത്രിയാണ് ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് ബസ് വെയിറ്റിംഗ് ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന സതീശന്‍ എന്ന ആക്രി സതീശനെ (52) തലക്ക് ചെത്തുകല്ലെടുത്തിട്ട് മൃഗീയമായി കൊലപ്പെടുത്തിയത് കേസിലെ പ്രതി വയനാട് സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശിയും ഇപ്പോള്‍ ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ കോളനിയില്‍ താമസക്കാരനുമായ പരേതനായ ദാമോദരന്റെ മകന്‍ കെ.സി സോമനെ (59)തിരെയാണ്  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം ദിവസം പിടിയിലായ പ്രതി ഇപ്പോഴും കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റിലാണ്. 
1987 ല്‍ സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് പരമേശ്വരന്‍ എന്നയാളെ കൊലപ്പെടുത്തിയതിന് സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത  കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് 1999 ലാണ് സോമന്‍ പുറത്തിറങ്ങിയത്. പിന്നീട് ഇയാള്‍ കമ്പല്ലൂരി ലേക്ക് താമസം മാറ്റുകയായിരുന്നു. 
കൊല്ലപ്പെട്ട ആക്രി സതീശന്‍ കമ്പല്ലൂരില്‍ വെച്ച് മദ്യപിക്കുന്നതിനിടയില്‍ സോമന്‍ മദ്യം ചോദിച്ചു. എന്നാല്‍ സതീശന്‍ സോമന് മദ്യം കൊടുക്കാന്‍ തയ്യാറായില്ല. 
ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് മദ്യലഹരിയില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കിടന്നുറങ്ങുകയായിരുന്ന സതീശന്റെ തലയില്‍ ചെങ്കല്ല് എടുത്തിട്ട് കൊലപ്പെടുത്തിയത്. ആദ്യം കല്ലിട്ടപ്പോള്‍ തന്നെ തല തകര്‍ന്ന് സതീശന്‍ മരിച്ചു. എന്നാല്‍ മരണം ഉറപ്പാക്കാന്‍ വീണ്ടും മറ്റൊരു ചെങ്കല്ല് കൂടി നെഞ്ചത്ത് എടുത്തിടുകയായിരുന്നു.സംഭവം നടന്ന് രണ്ടുമാസം പൂര്‍ത്തിയാവുന്നതിന് മുമ്പാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

keywords: Murder-nileshwar-case-diary

Post a Comment

0 Comments

Top Post Ad

Below Post Ad