Type Here to Get Search Results !

Bottom Ad

ബഡ്‌സ് സ്‌ക്കൂളുകളില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു


കാസര്‍കോട്.(www.evisionnews.in)തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കായി പഠന-കായിക-തൊഴില്‍ പരിശീലന ഉപകരണങ്ങള്‍ വിതരണം ചെയ്തു. പുസ്തകങ്ങള്‍, പേന, ബ്ലാക്ക് ബോര്‍ഡ്, കളറിംഗ് ബുക്കുകള്‍, പെന്‍സില്‍, തയ്യല്‍ മെഷീന്‍, കമ്പ്യൂട്ടര്‍, ഗ്ലാസ്സ് പെയിന്റിംഗ് സാമഗ്രികള്‍, കായിക പരിശീലനത്തിനായി കാരംസ് ബോര്‍ഡ്, ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, വോളിബോള്‍ എന്നിവയും ജില്ലയിലെ എല്ലാ ബഡ്‌സ് സ്‌കൂളുകളിലും വിതരണം ചെയ്യും. പുല്ലൂര്‍-പെരിയ ബഡ്‌സ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും ആരോഗ്യപരവുമായ ഉന്നമനം ലക്ഷ്യമിട്ടുളളതാണ് ഈ പരിപാടി. പുല്ലൂര്‍ പെരിയ ടി എസ് എസ് എസ് ഫാം ക്ലബ്ബ് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും പുല്ലൂര്‍ പെരിയ ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ പേരൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad