Type Here to Get Search Results !

Bottom Ad

സീതാംഗോളി-ഉളിയത്തടുക്ക വിദ്യാനഗര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് നിലച്ചു


വിദ്യാനഗര്‍ (www.evisionnews.in) : വിദ്യാനഗര്‍-സീതാംഗോളി - ഉളിയത്തടുക്ക റൂട്ടില്‍ ബസ് സര്‍വ്വീസ് നിലച്ചു.കുണ്ടും കുഴിയുമായി അതീവ ദുസ്സഹമായ റോഡില്‍ക്കൂടി സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിരവധി മുന്നറിയിപ്പുകള്‍ക്കു ശേഷം സര്‍വ്വീസ് നിറുത്തിവയ്ക്കാന്‍ ബസുടമകള്‍ നിര്‍ബന്ധിതരായതെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അറിയിച്ചു.
അടുത്ത സെപ്റ്റംബറില്‍ റോഡ് അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും അതു കൊണ്ടു ബസ് സര്‍വ്വീസ് നിറുത്തിവയ്ക്കരുതെന്നു അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഗിരീഷ് പറഞ്ഞു. ബസുകള്‍ ഓടത്തക്കതരത്തില്‍ കുഴികള്‍ നികത്തിക്കൊടുക്കുകയെങ്കിലും ചെയ്താല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ തങ്ങള്‍ സന്നദ്ധരാവുമെന്നും അദ്ദേഹം അധികൃതരെ അറിയിച്ചു. 12ല്‍പരം ബസുകള്‍ നൂറോളം ട്രിപ്പുകള്‍ നടത്തുന്ന റൂട്ടാണിത്. ബസ്സുകളില്ലാത്തതു യാത്രക്കാരെ വിഷമിപ്പിക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ആര്‍ ടി ഒ, എസ് പി എന്നിവര്‍ക്കു നേരത്തെ നിവേദനം നല്‍കിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

keywords: seethangoli-uliyathadka-route-bus-service-stoped

Post a Comment

0 Comments

Top Post Ad

Below Post Ad