Type Here to Get Search Results !

Bottom Ad

ബ്രദര്‍സ് മണിമുണ്ടയുടെ 'യെ ഈദ് അപ്‌നോം കേ സാഥ് ' കൂട്ടായ്മ ഇന്ന് ദുബായിയില്‍


ഉപ്പള (www.evisionnews.in) : മണിമുണ്ടയിലെ  ബ്രദര്‍സ്  മണിമുണ്ട സംഘടിപ്പിക്കുന്ന  'യെ ഈദ് അപ്‌നോം കേ സാഥ് ' പരിപാടി വ്യാഴാഴ്ച ദുബൈയില്‍ വെച്ചും നടക്കും. ദുബൈ ദേരാ റഫീ ഹോട്ടലില്‍ മഗ്രിബ് നിസ്‌കാരാനന്തരം സംഘടിപ്പിക്കുന്ന പരിപാടിയില്‍ യു.എ.യിലെയും ഇതര ഗള്‍ഫ് മേഖലയുടെ പ്രധാന പ്രവര്‍ത്തകരും ഭാരവാഹികളും സംഗമത്തില്‍ പങ്കെടുക്കും. 

ബ്രദര്‍സ്  മണിമുണ്ട സേവന പാതയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ 2015 ല്‍ വിവിധ പരിപാടികളോടെ അതിവിഫുലമായി സില്‍വര്‍ ജൂബിലി ആഘോഷിച്ചിരുന്നു. സംഘടനയുടെ ആദ്യകാലത്തെ പ്രവര്‍ത്തകരില്‍ പലരും ഉദ്യോഗവും മറ്റുമായി ഗള്‍ഫിലായതിനാല്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല എന്ന കാര്യം പരിഗണിച്ചാണ് ഗള്‍ഫ് തല കൂടായ്മ സംഘടിപ്പിക്കാന്‍ പ്രചോദനാമായത്.

ഉര്‍ദു സമൂഹത്തിനിടയില്‍ വൈവിധ്യങ്ങളായ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സംഘടന വിപ്ലവകരമായ ഇടപെടലുകളാണ് നടത്തിവരുന്നത്. സില്‍വര്‍ ജൂബ്ബിലി അംഗീകരിച്ച ബൃഹത്തായ ഒട്ടേറെ പദ്ധതികള്‍ മുന്നില്‍ കണ്ട് കൊണ്ട് വിദേശത്തുള്ള കൂടുതല്‍ പ്രവര്‍ത്തകരെ പങ്കാളികളാക്കി മുന്നോട്ടു പോകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാല്‍വെപ്പാണ് ദുബൈ കൂടായ്മയെ വിലയിരുത്തുന്നത്. ശൈഖ് റിസ് വാന്‍ അബുദാബിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് യു.എ.ഇ സംഗമം ഉദ്ഘാടനം ചെയ്യും. ബ്രദര്‍സ് മണിമുണ്ടയുടെ പ്രസിഡണ്ട് മുഹമ്മദ് അസീം, മുഹമ്മദ് അന്‍സീഫ്, യു.എ.ഇ പ്രതിനിധികളായ മുഹമ്മദ് അഷീഖ്, മുഹമ്മദ് ഷബീര്‍, മുദസ്സര്‍ നാസര്‍, സൗദി പ്രതിനിധി മുഹമ്മദ് റഫീഖ്, ഹമീദ് തുടങ്ങിയവര്‍ സംബന്ധിക്കും.

keywords: Brothers-manimunda-


Post a Comment

0 Comments

Top Post Ad

Below Post Ad