Type Here to Get Search Results !

Bottom Ad

ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ റമദാന്‍ റിലീഫ് വിതരണവും വിദ്യാര്‍ത്ഥിക്ക് അനുമോദനവും

നെല്ലിക്കുന്ന്(www.evisionnews.in):എസ് എസ് എല്‍ സി (സി ബി എസ് സി) പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ സബാബ് എന്ന വിദ്യാര്‍ത്ഥിയെ ബങ്കരക്കുന്നു സോഷ്യല്‍ സെന്റര്‍ അനുമോദിച്ചു.രിഫായിയാ മദ്രസയില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് സ്‌നേഹോപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി. ബി എസ് സി നടത്തിവരാറുള്ള റമദാന്‍ റിലീഫിന്റെ ഭാഗമായി നടന്ന യോഗത്തില്‍ വിവാഹ സഹായം ഉള്‍പ്പടെ 30 കുടുംബങ്ങള്‍ക്ക് ഉള്ള സാമ്പത്തിക സഹായം നെല്ലിക്കുന്ന് ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്മാന്‍ മദനി നെല്ലിക്കുന്ന് ജമാഅത് ആക്ടിങ് പ്രസിഡണ്ട് ടി എ മഹ്മൂദിന് കൈമാറി.

യോഗത്തില്‍ ബി എസ് സിയുടെ പ്രസിഡണ്ട് എന്‍ എം സലീം അധ്യക്ഷ്യം വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കൊപ്പല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. നെല്ലിക്കുന്ന് ജമാഅത് ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് ബി എ, ഹമീദ് എന്‍ എ, ഹനീഫ് നെല്ലിക്കുന്ന്, സത്താര്‍ തൈവളപ്പ്, കുഞ്ഞാമു ഹാജി തൈവളപ്പ്, മഹ്മൂദ്, അബ്ദുല്‍ ഖാദര്‍, ഷാഫി തെരുവത്, അബ്ദുല്‍ റഹ്മാന്‍, സമീര്‍ ബെല്‍കാട്, മുനീര്‍ സ്രാങ്, അബ്ദുല്‍ കബീര്‍, അബ്ബാസ് വെറ്റില, ഹാഷിഖ് വെറ്റില, കുഞ്ഞാമു, ലത്തീഫ്, മുഹമ്മദ് കുഞ്ഞി ഈസ്‌റ്, സി എം ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ ബങ്കര സ്വാഗതവും ഹനീഫ് മാഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad