Type Here to Get Search Results !

Bottom Ad

ബോംബ് ആക്രമണം: ആര്‍.എസ്.എസ് നേതാവിന്റെ വീട് തകര്‍ന്നു


കണ്ണൂര്‍ (www.evisionnews.in) :  ചക്കരക്കല്ലില്‍  ശനിയാഴ്ച രാവിലെയുണ്ടായ സ്റ്റീല്‍ ബോംബ് ആക്രമണത്തില്‍ ആര്‍.എസ്.എസ്. നേതാവിന്റെ വീട് തകര്‍ന്നു. 
മാവിലച്ചാലില്‍ കാണിച്ചേരിചാപ്പക്കും മംഗളേശ്വരി കാവിനും സമീപത്തെ ചക്കരക്കല്‍ ആര്‍.എസ്.എസ് സേവാ പ്രമുഖ് എം.വി. ജയരാജന്റെ ശിവതീര്‍ത്ഥം എന്ന വീടിനുനേരെയാണ് അക്രമം നടന്നത്.ശക്തമായ സ്‌ഫോടനത്തി ല്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മുന്‍വശത്തെ വാതിലും തകര്‍ന്നു.പുലര്‍ച്ചെ 2.20 ഓടെ ഉണ്ടായ സ്‌ഫോടന ശബ്ദം വീട്ടുകാരെയും അയല്‍ക്കാരെയും നടുക്കുന്നതായിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ ജയരാജനും ഭാര്യയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്. സ്‌ഫോടനത്തിന്റെ ഷോക്കില്‍ വീട്ടുകാര്‍ക്കുണ്ടായ നടുക്കം വിട്ടുമാറിയിട്ടില്ല. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. അക്രമത്തിന് പിന്നില്‍ സി. പി.എം കാരാണെന്ന് ബി.ജെ. പി കേന്ദ്രങ്ങള്‍ ആരോപിച്ചു.


keywords:Bomb-blast-Kannur-Rss-Houssss
Tags

Post a Comment

0 Comments

Top Post Ad

Below Post Ad