Type Here to Get Search Results !

Bottom Ad

മദീനയടക്കം സൗദിയിലെ മൂന്നിടത്ത് ചാവേര്‍ സ്‌ഫോടനം: 6 മരണം

മദീന(www.evisionnews.in): പ്രവാചക നഗരിയായ മദീനയിയിലെ മസ്ജിദ്ദുന്നബവിക്കു സമീപം ഉള്‍പ്പെടെ സഊദി അറേബ്യയില്‍ മൂന്നിടത്ത് ചാവേര്‍ സ്‌ഫോടനം. മദീന പള്ളിക്കു സമീപത്തെ സുരക്ഷാ സേനാ ആസ്ഥാനത്തോടു ചേര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം എഴു മണിയോടെയായിരുന്നു സംഭവം. സമീപനഗരമായ ഖത്തീഫിലും ജിദ്ദക്കു സമീപം റുവൈസിലെ യു.എസ് കോണ്‍സുലേറ്റിനു സമീപവുമായിരുന്നു മറ്റു രണ്ടു സ്‌ഫോടനങ്ങള്‍. സ്‌ഫോടനങ്ങളില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് മരിച്ചത്.സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്.

റുവൈസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് കോണ്‍സുലറ്റിനു സമീപം ഇന്നലെ രാവിലെയാണ് സ്‌ഫോടനമുണ്ടായത്. യു.എസ് കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് എത്തിയ ചാവേര്‍ സുരക്ഷാ സൈനികര്‍ തടഞ്ഞതോടെ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോണ്‍സുലേറ്റ് കോംപൗണ്ടിന് പുറത്താണ് ഭീകരന്‍ ജീവനൊടുക്കിയത്. പുലര്‍ച്ചെ 2.15നാണ് ഭീകരന്റെ സംശയകരമായ നീക്കങ്ങള്‍ സുരക്ഷാ സൈനികരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.

ഫലസ്തീന്‍ സ്ട്രീറ്റും ഹായില്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ ഡോ. സുലൈമാന്‍ ഫഖീഹ് ആസ്പത്രി പാര്‍ക്കിങിന് സമീപം ഇയാളെ സുരക്ഷാ ഭടന്മാര്‍ തടയുകയായിരുന്നു. സുരക്ഷാ ഭടന്മാര്‍ അടുത്തെത്തിയതോടെ സ്വയം പൊട്ടിത്തെറിച്ച ഭീകരന്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഖത്തീഫില്‍ ഷിയാ പള്ളിയോടു ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

Keywords:Saudi-Madeena-Bomb-Blast-6-death

Tags

Post a Comment

0 Comments

Top Post Ad

Below Post Ad