കാഞ്ഞങ്ങാട് (www.evisionnews.in): കാലവര്‍ഷം കനത്തതോടെ കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാനപാത കുഴികുത്തി ഗതാഗതം ദുഷ്‌കരമായി. പാണത്തൂര്‍ ബസ് സ്റ്റാന്റ് റോഡ്, ബാപ്പുങ്കയം, പതിനെട്ടാംമൈല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതിനാല്‍ ആഴം തിരിച്ചറിയാനാവാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. പാണത്തൂര്‍ പഴയ ബസ് സ്റ്റാന്റ് മുതല്‍ അതിര്‍ത്തിയിലെ പുതിയ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗം ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. ബാപ്പുങ്കയം കലുങ്കിനു സമീപത്തെ വെള്ളംനിറഞ്ഞ കുഴികള്‍ അപകടക്കെണിയൊരുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കോളിച്ചാല്‍ പതിനെട്ടാംമൈലിലും കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടിനില്‍ക്കുകയാണ്.
Post a Comment
0 Comments