Type Here to Get Search Results !

Bottom Ad

ബീച്ച് റോഡിലെ നടുവൊടിക്കുന്ന ഹമ്പ് എടുത്തുമാറ്റും കൊപ്പല്‍ അബ്ദുല്ലക്ക് മന്ത്രിയുടെ ഉറപ്പ്

കാസര്‍കോട്.(www.evisionnews.in) ദീര്‍ഘകാലം നഗരസഭാ കൗണ്‍സിലറായിരുന്ന പൊതുപ്രവര്‍ത്തകന്‍ കൊപ്പല്‍ അബ്ദുല്ലക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നേരിട്ടുള്ള ഫോണ്‍ വിളിവന്നപ്പോള്‍ ഞെട്ടിയത് ചെറുതായല്ല. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ ഫോണ്‍ വിളി.

നെല്ലിക്കുന്ന് ബിച്ച് റോഡിലെ നടുവൊടിക്കുന്ന ഹമ്പ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് നിരന്തരമായി അധികൃതകേന്ദ്രങ്ങളില്‍ പരാതി സമര്‍പ്പിച്ചിട്ടും ഫലമില്ലാതായപ്പോഴാണ് കൊപ്പല്‍ നേരെ മന്ത്രി സുധാകരന് പരാതി അയച്ചത്.അത് ഫലം കാണുകയും ചെയ്തു.

താങ്കളുടെ പരാതി കിട്ടിയിട്ടുണ്ടെന്നും ആവശ്യമയ നടപടിയെടുത്ത് ഹമ്പ് മാറ്റി അനുയോജ്യമായ സംവിധാനം ഏര്‍പ്പെടുത്താന്‍ എക്‌സി.എഞ്ചിനിയര്‍ക്ക് (റോഡ് വിഭാഗം) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞപ്പോള്‍ കൊപ്പലിന് ചെറുതായല്ല ആശ്വാസം ലഭിച്ചത് .ഇത്രയും ചെറിയൊരു സംഗതിക്ക് വിളിച്ച മന്ത്രിയെ അഭിനന്ദിക്കാനും കൊപ്പല്‍ മറന്നില്ല.

നേരത്തെ നെല്ലിക്കുന്ന്- ബങ്കരക്കുന്നു റോഡിലെ നവീകരണ പ്രവൃര്‍ത്തിയിലെ തട്ടിപ്പിനെതിരെ കൊപ്പല്‍ പരാതി നല്‍കിയത് വിജിലന്‍സ് വിഭാഗം അന്വേഷിച്ച് വരികയാണ്.

keywords : kasaragod-hump-nellikunn-beach-road-minister-koppal

Post a Comment

0 Comments

Top Post Ad

Below Post Ad