Type Here to Get Search Results !

Bottom Ad

കാസര്‍കോടിനെ ഉപ്പു വെള്ളം കുടിപ്പിച്ച ബാവിക്കരയിലെ അഴിമതി തടയണയില്‍ മന്ത്രിയെത്തുന്നു


തിരുവനന്തപുരം (www.evisionnews.in) :കാസര്‍കോട്ടേയും പരിസരങ്ങളിലേയും ജനങ്ങളെ ഉപ്പു വെള്ളം കുടിപ്പിച്ച് വട്ടം കറക്കിയ ബാവിക്കരയിലെ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജന വിതരണ പദ്ധതിക്ക് വേണ്ടി പണിതിട്ടും,പണിതിട്ടും പണി തീരാത്ത അഴിമതിയുടെ പര്യായമായ തടയണ നേരിട്ട് കാണാന്‍ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് നേരിട്ടെത്തും. ബാവിക്കര തടയണ പദ്ധതിയുടെ മറവില്‍ രണ്ട് പ്രമുഖ കരാറുകാര്‍ വെട്ടിവിഴുങ്ങിയ കോടികളുടെ കണക്കുകള്‍ സബമിഷനായി നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് അവതരിപ്പിച്ചത് കേട്ട് അമ്പരന്നാണ് മന്ത്രി തന്നെ സ്ഥലം നേരിട്ട് അന്വേഷിക്കാന്‍ ബാവിക്കരയിലെത്തുന്നത്. മഴയത്തും വെയിലത്തും കാസര്‍കോടിന് ശുദ്ധ ജലക്ഷാമമാണെന്നാണ് സബ്മിഷനില്‍ എം.എല്‍.എ പറഞ്ഞത്. വേനല്‍ കനത്താല്‍ മൂന്നു മാസത്തിലേറെ കുളിക്കാനും കുടിക്കാനും ഉപ്പു വെള്ളം തന്നെയാണ്  ശരണം.
1994ല്‍ 98 ലക്ഷം രൂപ മതിപ്പു ചെലവു കണക്കാക്കിയ റഗുലേറ്റര്‍ നിര്‍മ്മാണത്തിന് രണ്ടു കരാറുകാര്‍ ചേര്‍ന്ന് കോടികളാണ് വെട്ടിവിഴുങ്ങി ജനങ്ങളെ കബളിപ്പിച്ചത്. ഇവരിപ്പോള്‍ പറയുന്നത് റെഗുലേറ്റര്‍ പണിയാന്‍ സ്ഥലം അനുയോജ്യമല്ലെന്നാണ്. ഇനി പുതിയ കരാറുകാരനെ നിര്‍മ്മാണം ഏല്‍പ്പിച്ചാല്‍ വീണ്ടു തട്ടിപ്പും വെട്ടിപ്പും അല്ലാതെ മറ്റൊന്നും നടക്കില്ലെന്നും എം.എല്‍.എ പറഞ്ഞു. തുടര്‍ന്നാണ് സ്ഥലം താന്‍ നേരിട്ട് സന്ദര്‍ഷിക്കുമെന്നും തടയണക്കനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താമെന്നും മന്ത്രി സഭയക്ക് ഉറപ്പു നല്‍കിയത്.  എന്തായാലും കാസര്‍കോട് സമീപ വാസികള്‍ കുടിവെള്ളത്തിനു വിഷമിക്കുന്ന സ്ഥിതി തുടരാനനുവദിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


keywords: Bavikara-Regulator-minister-mla-

Post a Comment

0 Comments

Top Post Ad

Below Post Ad