Type Here to Get Search Results !

Bottom Ad

വാദി പ്രതിയായി കാസര്‍കോട്ട് യുവാവിന് കുത്തേറ്റത് വെറും നുണയെന്ന് പോലീസ്

കാസര്‍കോട്(www.evisionnews.in): നഗരത്തില്‍ യുവാവിന് അജ്ഞാതരുടെ കുത്തേറ്റുവെന്ന് പ്രചരിപ്പിക്കപ്പെട്ട സംഭവം ആസൂത്രിതമായ നുണ നാടകമാണെന്ന് പോലീസ്. ഇതോടെ കുത്തേറ്റ വാദി പ്രതിയായി. കള്ളപ്പരാതി ഉന്നയിച്ച യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചെട്ടുംകുഴി ഹിദായത്ത്‌നഗര്‍ സ്വദേശിയും നഗരത്തിലെ  ഫാന്‍സി കടയിലെ ജോലിക്കാരനുമായ അസ്ഹറുദ്ദീനെ (24)തിരെയാണ് പോലീസ് കേസെടുത്തത്. പോലീസിനെ കബളിപ്പിച്ചതിനും നാട്ടില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിയോടെ പ്രസ് ക്ലബ് ജംഗ്ഷന്‍ ആനവാതുക്കല്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവെ ഓമ്‌നി വാനിലെത്തിയ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു യുവാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പരാതിക്കാരന്റെ കള്ളക്കളി പൊളിഞ്ഞത്. സമാധാനപരമായി നീങ്ങുകയായിരുന്ന നഗരത്തില്‍ കലാപം ഇളക്കിവിടാനാണ് യുവാവിന്റെ ശ്രമമെന്ന് പോലീസ് വിലയിരുത്തി. ഇയാളുടെ പശ്ചാത്തലങ്ങള്‍ അന്വേഷകര്‍ ചികഞ്ഞെടുക്കുന്നുണ്ട്. 

ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി മുരളീധരന്‍, കാസര്‍കോട് സി ഐ എം പി ആസാദ്, എസ് ഐ രജ്ഞിത്ത് രവീന്ദ്രന്‍, എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടേറ്റുവെന്ന് പറയുന്ന സംഭവം വ്യാജമാണെന്ന് തെളിഞ്ഞത്.

Keywords:Kasaragod-Youth-Attack-Stab-Bogus-Report-Police

Post a Comment

0 Comments

Top Post Ad

Below Post Ad