Type Here to Get Search Results !

Bottom Ad

റമദാന്‍ വിടപറയുമ്പോള്‍

ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര


റംസാന്‍ നിലാവ് മായാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി. ആത്മ സംസ്‌കരണത്തിന്റെ മാസം വിടപറയുന്ന വേദനയില്‍ ഇരിക്കുമ്പോള്‍ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരി തൂകി നില്‍ക്കുന്നുണ്ടാവും. പിന്നെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ സന്തോഷത്തിന്റെ പൂത്തിരികള്‍.


(www,evisionnews.in)പ്രാര്‍ത്ഥനാ നിരതമായറമദാന്‍മാസം പെട്ടെന്ന് കഴിഞ്ഞു പോയി . ഒരുപൂവിതള്‍ കൊഴിയും പോലെ .വിശ്വാസത്തിന്റെയും സഹനത്തിന്റെയും സമരത്തിന്റെയും, സമര്‍പ്പണത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്,നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെയുംക്ഷമയുടെയും നന്മയുടെയുംഒരു പുതു പുലരി ഇവിടെപിറവിയെടുക്കുന്നു.ശവ്വാല്‍ നിലാവില്‍ പ്രശോഭിതയായി നില്‍ക്കുന്ന പള്ളിമിനാരങ്ങളും ..ആത്മീയ സുഖത്തിന്റെപാരമ്യതയില്‍പുളകം കൊള്ളുന്ന മനുഷ്യ മനസും ..ചെറിയ പെരുന്നാളിന്റെ മനോഹാരിത പതിന്മടങ്ങാക്കുന്നു.
റമദാന്‍ പരലോക വിജയത്തിനുള്ളപാത വെട്ടിത്തെളിക്കാനുള്ള വലിയൊരു പ്രചോദനമായിരുന്നു.അത് നമ്മില്‍ അവശേഷിപ്പിക്കേണ്ടത്വരും വര്‍ഷത്തെക്കുള്ളനല്ലൊരു ജീവിത മാര്‍ഗ്ഗമാണ് . പരലോക ജീവിതത്തിലേക്ക് നാം സ്വരൂപിച്ചു വെച്ച ഇന്ധനമായി അത് വഴിമാറട്ടെ.കണ്ണീരോടെ വിടപറയാം നമുക്കീ പുണ്യ മാസത്തോട്.
ഒപ്പം നമ്മളില്‍ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും, നന്മയുടെയുംമുകുളങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഈദ് കടന്നു വരുന്നു
വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പള്ളികളില്‍ പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ നടത്തി ആലിംഗനത്തിലൂടെ തന്റെ സന്തോഷം കൈമാറുന്നു.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടേയും വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബബന്ധവും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍. ഇതിന്റെ ഏറ്റവും നന്മയുള്ള വശവും ഇതുതന്നെ.
പണ്ടൊക്കെ മാസം കണ്ടോ എന്നറിയാന്‍ പള്ളികളിലെ തക്ബീര്‍ ധ്വനികളെ ആശ്രയിച്ചു ചെവി കൂര്‍പ്പിച്ച് വീട്ടില്‍ കാത്തിരുന്നെങ്കില്‍ ,ഇന്ന് ടി.വിയിലൂടെ ആ വാര്‍ത്ത കേള്‍ക്കേണ്ട താമസം ഫോണുകളിലൂടെ, വാട്ട്‌സ പ്പിലൂടെയും, ഫൈസ് ബുക്കിലൂടെയും എസ്.എം.എസ് പ്രവാഹമാകും..
പെരുന്നാളിനെ പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലൊരു മൈലാഞ്ചി പാട്ടിന്റെ താളം വരുന്നു. കൂടെ കുസൃതി നിറഞ്ഞൊരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും.വീട് മുറ്റത്ത് നിന്നും മൈലാഞ്ചി ഒടിച്ച്, അമ്മിയില്‍ അരച്ച് സഹോദരി ഇട്ട് തരും രണ്ട് കൈയ്യിലും നിറയെ. നന്നായി ചുവന്ന മൈലാഞ്ചി കൈകളുമായി പിന്നെ ഓട്ടമാണ് .ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് ഹെന്ന കോണില്‍ നിന്നും നാട്ടു മൈലാഞ്ചിയിലെക്കുള്ള ദൂരമെത്രയാണ്..?

(www,evisionnews.in)കഴിഞ്ഞ കാലവുമായി താരതമ്യംചെയ്യുമ്പോഴല്ലാം പണ്ടത്തെ പെരുന്നാള്‍ പൊല്‍ സ് കിട്ടുന്നില്ലന്ന തോന്നല്‍.. ശവ്വാല്‍ മാസ അമ്പിളി മാനത്ത് തെളിഞ്ഞാല്‍ നാട്ടിലെ ശാഖ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ തക്ബീര്‍ ചൊല്ലി ജാഥ നടത്തുന്ന കാലമായിരുന്നു! അത്. രാത്രി ഉറങ്ങാതെ ഉപ്പ വാങ്ങി തന്ന പുത്തനടുപ്പ് പിടിച്ച് രാവിലെ വരെ കാത്തിരിക്കും .
നേരം വെളുത്താല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടാകില്ല കൂട്ടുകാരികളുടെ കൂടെ കറങ്ങാന്‍ പോകും . ബന്ധുക്കളുടെയും, അയല്‍വാസികളുടെയും വീട്ടില്‍ പോയാല്‍ കിട്ടുന്ന പെരുന്നാള്‍ പൈസ അതും കയ്യിലെടുത്തു അടുത്തുള്ള കടയിലെക്കോടി അത് തീരും വരെ മിട്ടായികളും പടക്കങ്ങളും വാങ്ങി പെരുന്നാളിന് മോടി കൂട്ടും. അതുകൊണ്ട് തന്നെ പുണ്യ റംസാന്‍ നല്‍കുന്ന നിര്‍വൃതിക്കിടയിലും ഞങ്ങള്‍ കാത്തിരിക്കുന്നത് ശവ്വാല്‍ അമ്പിളിയുടെ പൊന്‍പിറകാണാനാണ് .


(www,evisionnews.in)അത്തറിന്റെസുഗന്ധവും, കൈകളില്‍മയിലാഞ്ചി ചോപ്പിന്റെ മനോഹാരിതയും മനസുകളില്‍ നിറഞ്ഞ സന്തോഷത്തോടെ പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്. സന്തോഷത്തിന്റെ,സ്‌നേഹത്തിന്റെ ചിറകുവിടര്‍ത്തി പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്കായി നമുക്ക് കാതോര്‍ക്കാം.നാഥനെ മറക്കാതെ അവന്റെ പാര്‍ശ്വത്തെ മുറുകെ പിടിച്ചു കൊണ്ട് . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക് കാണിച്ചു കൊടുക്കാം, കെട്ടിപ്പിടിയ്ക്കാം,
മാനത്ത് ശവ്വാലിന്‍ പൊന്‍പിറ. വിശ്വാസികളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്. ഏവര്‍ക്കും സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..


keywords: Article-Ramadan-end-irshadi-irshadi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad