Type Here to Get Search Results !

Bottom Ad

ഇന്നോവയില്‍ മലഞ്ചരക്ക് കവര്‍ച്ച മൂന്ന് പേര്‍ പിടിയില്‍


ബദിയഡുക്ക (www.evisionnews.in): അന്തര്‍ സംസ്ഥാന ബന്ധമുള്ള മലഞ്ചരക്ക കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയതു. ഉള്ളാള്‍ സ്വദേശികളായ രണ്ടുപേരും നെല്ലിക്കട്ട സ്വദേശിയായ ഒരാളുമാണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത്. 
ബദിയഡുക്ക, ബാറടുക്കയിലെ യൂസഫിന്റെ വീട്ടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 6 ചാക്കു അടയ്ക്ക മോഷ്ടിക്കാനുള്ള ശ്രമമാണ് കവര്‍ച്ചക്കാരെ കുടുക്കിയത്. ഷെഡിനു അകത്തു സൂക്ഷിച്ചിരുന്ന അടയ്ക്കയില്‍ നിന്നു ആറുചാക്കു അടയ്ക്ക 24ന്് രാവിലെയാണ് പുറത്തേക്ക് മാറ്റിവച്ച നിലയില്‍ യൂസഫ് കണ്ടത്. ആരെങ്കിലും കടത്തികൊണ്ടുപോകാനായി പുറത്തേക്കു മാറ്റിയതായിരിക്കുമെന്നു കരുതിയ യൂസഫ്, അടയ്ക്കാ ഷെഡ്ഡിനകത്തേക്കു തന്നെ മാറ്റി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അടയ്ക്ക മോഷണം പോകാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ഇതിനിടയിലാണ് ഷെഡിനു സമീപത്തു നിന്നു ഒരു ആര്‍.സി ബുക്ക് സ്ത്രീകള്‍ക്കു ലഭിച്ചത്. ഒരു ഇന്നോവ കാറിന്റെ ആര്‍.സി ആയിരുന്നു അത്. ഇത് മോഷണത്തിനു എത്തിയവരില്‍ നിന്നു അബന്ധത്തില്‍ വീണുപോയതായിരിക്കുമെന്നു സംശയിക്കുകയും പൊലീസിനു കൈമാറുകയുമായിരുന്നു.
ഈ ആര്‍.സി ബുക്കിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അന്തര്‍ സംസ്ഥാന അടയ്ക്കാ മോഷണ സംഘത്തിലേയ്ക്ക് അടുപ്പിച്ചത്. രാത്രി കാലങ്ങളില്‍ ഇന്നോവ കാറില്‍ സഞ്ചരിച്ച് അടയ്ക്ക ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കവര്‍ച്ച ചെയ്യുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ ഒട്ടേറെ കവര്‍ച്ചാകേസുകള്‍ക്കു തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

keywords:Arrested-3-Badiadka-malanvharakk-thefts-

Post a Comment

0 Comments

Top Post Ad

Below Post Ad