Type Here to Get Search Results !

Bottom Ad

വധശ്രമം: നാലുപേര്‍ കൂടി അറസ്റ്റില്‍


കാസര്‍കോട്  (www.evisionnews.in) :മൊഗ്രാല്‍പുത്തൂര്‍ റെഡ്സ്റ്റാര്‍ ക്ലബ്ബില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ പടിഞ്ഞാറ് ഹൗസിലെ സി.എ.സമീര്‍ (36) പള്ളത്തി ഹൗസിലെ അഹമ്മദ് സാദിഖ് പി.എം(30), ചായിതോട്ടത്തെ അബ്ദുസിയാദ് എം (27). ഫസല്‍ തഹീര്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 27ന് രാത്രിയാണ് സംഭവം. രാഷ്ട്രീയ വിരോധംവെച്ച് ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ ക്ലബ്ബില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മൂന്നു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

keywords: Murder-case-4-arrested-mograll-puthoor

Post a Comment

0 Comments

Top Post Ad

Below Post Ad